മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ,മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ട് മാസക്കാലമായി നടന്ന് വരുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പിന് സമാപനം കുറിക്കുന്നു. 2023 മെയ് മാസം 25 ന്, രാവിലെ 8. മണിക്ക്, മുവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ് അദ്ധ്യക്ഷത വഹിക്കുന്ന പ്രോഗ്രാം, മുവാറുപുഴ എംഎല് എ ഡോ.മാത്യു കുഴലനാടന്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ .പി എം അബ്ദുള്‍ സലാം, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ കെ ജി അനില്‍കുമാര്‍, ജിനു മടേക്കല്‍ എന്നിവര്‍ സംസാരിക്കും.
ക്ലബ്ബ് പ്രസിഡണ്ട് സിബി പൗലോസ്, സെക്രട്ടറി എല്‍ദോ ബാബു വട്ടകാവില്, ട്രഷറര്‍ ജയിംസ് മാത്യു, മാനേജര്‍ നിയാസ് പി നൂഹ്, അക്കാദമി ഡയറക്ടര്‍ ശ്രീ.രാജന് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ജോയിന്റ് സെക്രട്ടറി അജി.ഇ ജി, വൈസ് പ്രസിഡണ്ട് അശോകന് ആറ്റുവേലില്‍, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പിലക്സി വര്‍ഗീസ്, ബിജു മൈലാഞ്ചേരില്‍, അന്‍ഷാദ് എ എന്നിവര്‍ സന്നിഹിതരാവും.
ക്ലബ്ബ് ആദ്യമായി നടപ്പിലാക്കിയ ഫുട്ബോള്‍ നഴ്സറിയില്‍ 6 വയസ്സ് മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും, ചിട്ടയായ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്തതിന്റെ ഫലമായി അണ്ടര്‍-11 കാറ്റഗറിയില്‍ മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിന്റെ പുതിയ അണ്ടര്‍-11 ടീമിനെ ചടങ്ങില്‍ എം എല്‍ എ പ്രഖ്യാപിക്കും. ഒപ്പം അണ്ടര്‍-14 ടീമിനെയും പ്രഖ്യാപിക്കും. കൂടാതെ ഫുട്ബോള്‍ ക്ലബ്ബിന്റെ ഹോം ജഴ്സിയും ചടങ്ങില്‍ ലോഞ്ച് ചെയ്യും.