ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി സാം കറന്. കൊച്ചിയില്‍ വെള്ളിയാഴ്ച നടക്കുന്ന മിനി ലേലത്തില്‍ 18.5 കോടി രൂപയ്ക്കാണ് ഇംഗ്ലീഷ് താരത്തെ പഞ്ചാബ് സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
2022 ട്വന്റി20 ലോകകപ്പിലെ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം നേടിയ താരമാണ് ഈ ഓള്‍റൗണ്ടര്‍. ബൗളിങ്ങിലും ബാറ്റിങ്ങിലുമുള്ള മികവു പരിഗണിച്ചാണ് ഹൈദരാബാദ് 24 വയസ്സു മാത്രം പ്രായമുള്ള താരത്തില്‍ വന്‍ നിക്ഷേപം നടത്തിയത്.
ഓസ്ട്രേലിയന്‍ താരമായ കാമറൂണ്‍ ഗ്രീനിനും സ്വപ്ന തുല്യമായ തുക ലഭിച്ചു. പതിനേഴരക്കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സുമാണ് ലേലത്തില്‍ കൂടുതല്‍ വില ലഭിച്ച മറ്റു താരങ്ങള്‍. ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്സിനെ 16.25 കോടിക്ക് ചെന്നൈ സ്വന്തമാക്കി. വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറിനെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി.
ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ സിംബാബ്വെന് ഓള് റൗണ്ടര്‍ സിക്കന്ദര്‍ റാസയെ അരക്കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.
കെയ്ന്‍ വില്യംസണെ ഗുജറാത്ത് ടൈറ്റന്‍സും മായങ്ക് അഗര്‍വാളിനെ സണ്‍ റൈസേഴ്സ് ഹൈദരാബാദും അജിന്‍ക്യ രഹാനെയെ ചെന്നൈ സൂപ്പര്‍ കിങ്സും സ്വന്തമാക്കി. ജോ റൂട്ട്, ഷക്കീബ് അല്‍ ഹസന് എന്നിവര്‍ ഇതുവരെ വിറ്റുപോയിട്ടില്ല.