ഇന്ത്യന്‍ താരം ശിഖര്‍ ധവാന് വിമാന യാത്രയ്ക്കിടെ ഒറ്റയ്ക്ക് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. രോഹിത് ശര്‍മയാണ് വീഡിയോ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അല്ലല്ല, എന്നോടല്ല ധവാന് സംസാരിക്കുന്നത്! പിന്നെ ഒരു സാങ്കല്‍പ്പിക സുഹൃത്ത് ഉണ്ടാകാനുള്ള പ്രായം ധവാന് കഴിഞ്ഞുവെന്നും എന്ന അടിക്കുറിപ്പോടെയാണ് രോഹിത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും സംഭവം വൈറലായിരിക്കുകയാണ്.

