മൂവാറ്റുപുഴ: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി മുവാറ്റുപുഴ സെന്‍ട്രല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്ന മാര്‍ക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ് വണ്ണില്‍ വിന്നേഴ്സ് എഫ്.സി കപ്പുനേടി. കോസ്റ്റല്‍ എഫ്.സിയാണ് റണ്ണര്‍ അപ്പ്. രണ്ടാര്‍ സ്പോര്‍ട്സ് സിറ്റി ടര്‍ഫില്‍ നടന്ന മത്സരങ്ങളുടെ കിക്കോഫ് മുവാറ്റുപുഴ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു നിര്‍വഹിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ഡോ. മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ ക്ലബ് പ്രസിഡന്റ് റെനീഷ് അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ഫുട്ബോള്‍ അണ്ടര്‍ 19 താരവും, ഐഎസ്എല്‍ ഫുട്ബോള്‍ ഹൈദരാബാദ് എഫ്സി താരവുമായ മുഹമ്മദ് റാഫിയെ ജില്ലാ ട്രെഷറി ഓഫീസര്‍ നിസാര്‍ ബാബു ആദരിച്ചു. മുവാറ്റുപുഴയിലെ സീനിയര്‍ ഫുട്ബോള്‍ താരങ്ങളെ ചടങ്ങില്‍ ആദരിച്ചു. ക്ലബ് സെക്രട്ടറി ഷിഹാബ് സ്വാഗതം പറഞ്ഞു.
സെന്‍ട്രല്‍ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ ഇബ്രാഹിം, ഷാജി, അനീസ് പി അലി, ജലാല്‍, സുനീര്‍, തയ്ബ്, ജസിം, റഹ്മാന്, ഷെഫിന്, മുനീര്‍, മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.