ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി നടന് വിഷ്ണു വിശാല്‍. വിവാഹം ഉടനുണ്ടാകുമെന്ന് താരം വ്യക്തമാക്കി. വിഷ്ണു വിശാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിങ്ങിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയുടെ ചിത്രീകരണ വേളയില്‍ ജ്വാല ഗുട്ട നല്കിയ നിരുപാധികമായ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുകയും ചെയ്തു വിഷ്ണു വിശാല്‍. വിവാഹം ഉടനുണ്ടാകുമെന്നു പറഞ്ഞ താരം വിവാഹ തീയതി ഉടന്‍ അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ആരണ്യ ഈ മാസം 26 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ വിഷ്ണു വിശാല്‍ തന്നെ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് ആദ്യമായാണ് ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് താരം പൊതുവേദിയില്‍ മനസ്സു തുറന്ന് സംസാരിക്കുന്നത്.