തന്റെ ആദ്യവാഹനം കണ്ടെത്താന്‍ സഹായിക്കുമോ എന്ന അഭ്യര്‍ത്ഥനയുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍. തന്റെ ആദ്യ കാറായ ആ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ എന്നാണ് സച്ചിന് ആരാധകരുടെ സഹായം തേടിയത്.
ആഗ്രഹിച്ച് ആദ്യമായി സ്വന്തമാക്കിയ വാഹനം, അതിലെ യാത്ര. എത്ര പുതിയ വാഹനങ്ങള്‍ പിന്നീട് സ്വന്തമാക്കിയാലും ആദ്യ വാഹനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പലരിലുമുണ്ടാകും. ആ വാഹനം ഇപ്പോള്‍ കയ്യിലില്ലെങ്കില്‍ നഷ്ടബോധവും തോന്നും. ക്രിക്കറ്റ് ഇതിഹാസം സച്ചിന് സച്ചിന് ടെന്‍ഡുല്‍ക്കറും ഇപ്പോള്‍ അങ്ങനൊരു അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ആരാധകരോട് നടത്തിയ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാ വിഷയം.
ജീവിതത്തില്‍ ആദ്യമായി വാങ്ങിയ മാരുതി 800 കാര്‍ തിരികെ കിട്ടാന്‍ സഹായിക്കുമോ എന്നാണ് സച്ചിന് ചോദിക്കുന്നത്. മുദിത് ഡാനിയുടെ ‘ഇന്‍ സ്പോട്ട് ലൈറ്റ്’ എന്ന ഷോയിലാണ് തന്റെ ആദ്യ കാറിനെപ്പറ്റി വൈകാരികമായി സച്ചിന് സംസാരിച്ചത്. പ്രഫഷണല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സമയത്ത് സ്വരുക്കൂട്ടി വെച്ച പണം കൊണ്ട് വാങ്ങിയതാണ് ആ കാര്‍.
എന്തായാലും സച്ചിന്റെ അപേക്ഷ കേട്ട് ആരാധകരും ആ കാര്‍ തേടിയിറങ്ങിയിരിക്കുകയാണ്. ബിഎംഡബ്ലിയു ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ സച്ചിന് ടെണ്ടുല്‍ക്കറുടെ ഗാരേജില്‍ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. റാരി ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍ സമ്മാനമായി നല്കിയ സൂപ്പര്‍ കാറുകളും ബിഎംഡബ്ല്യു ഐ8 സെവന്‍സ് തുടങ്ങി നിരവധി കാര്‍ സച്ചിന്റെ ശേഖരത്തിലുണ്ട്.


