ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് താരങ്ങളെ ഉറപ്പിച്ചു. ഇന്ത്യന്‍ താരങ്ങളായ ജയദേവ് ഉനദ്കട്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ വിലയേറിയ താരങ്ങളായി മാറി. 8 കോടി 40 ലക്ഷം രൂപയ്ക്കാണ് ഇരുവരു വിറ്റുപോയത്. ഉനദ്കടിനെ രാജസ്ഥാന് വരുണിനെ പഞ്ചാബും ആണ് സ്വന്തമാക്കിയത്. തന്റെ ബേസ് പ്രൈസായ 20 ലക്ഷത്തില്‍ നിന്നുമാണ് വരുണിനെ 8 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരമായ സാം കൂറന് ആണ് തൊട്ടടുത്ത സ്ഥാനത്ത് ഉള്ളത്. 7 കോടി 20 ലക്ഷത്തിന് പഞ്ചാബ് തന്നെയാണ് സാമിനെ സ്വന്തമാക്കിയത്.കോളിന് ഇന്‍ഗ്രാം ഡല്‍ഹി 6 കോടി 40 ലക്ഷം, വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രത്ത്വെയ്റ്റ് 5 കോടി, ഇന്ത്യന്‍ താരം അക്സര്‍ പട്ടേല്‍ 5 കോടി, മോഹിത് ശര്‍മ്മ 5 കോടി, ശിവം ഡൂബേ 5കോടി എന്നിങ്ങനെ പോകുന്നു വിലയേറിയ മറ്റ് താരങ്ങള്‍.
മൊത്തം 351 കളിക്കാരാണ് ലേലത്തിന് ഉണ്ടായിരുന്നത്.
വമ്ബന്‍ താരങ്ങളില്‍ യുവരാജ്, മക്കല്ലം എന്നിവരെ ആരും എടുത്തില്ല.
മനോജ് തിവാരി, ചേതേശ്വര്‍ പൂജാര, മാര്‍ടിന്‍ ഗുപ്റ്റില്‍, ഷോണ്‍ മാര്‍ഷ്, സൗരഭ് തിവാരി, ഹാഷിം ആംല, എയ്ഞ്ചലോ മാത്യൂസ്, കോറി ആന്ഡേഴ്സണ്, വിനയ് കുമാര്‍, കെയ്ന്‍ റിച്ചാര്‍ഡസണ്‍, മോണ്‍ മോര്‍ക്കല്‍, സ്റ്റെയ്ന് എന്നിവരാണ് വിറ്റുപ്പോകാത്ത് മറ്റ് പ്രമുഖര്‍.
മലയാളികളായ ജലജ് സക്സേന, സച്ചിന് ബേബി എന്നിവര്‍ വിറ്റുപ്പോയില്ല. മലയാളികള്‍ക്ക് സന്തോഷമായി കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവദത്ത് പടിക്കലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കി.

