കേരളത്തിന്റെ അഭിമാന താരമായ ഐ.എം വിജയനെ പത്മശ്രീക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് വിജയനെ നാമനിര്‍ദ്ദേശം ചെയ്തത്. 2003ല്‍ അദ്ദേഹത്തിന് അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നു. 1992, 97, 2000 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് തവണ ഐഎഫ്എഫ് പ്ലേയര്‍ ഓഫ് ദി ഇയറായിരുന്നു ഐ.എം വിജയന് രാജ്യാന്തര തലത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ സ്കോറര്‍മാരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. 2006ലാണ് അദ്ദേഹം രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നത്.

