കരിയറില്‍ 10-12 വര്‍ഷങ്ങളോളം ഉത്കണ്ഠ അലട്ടിയിരുന്നു എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ഗ്രൗണ്ടില്‍ ഇറങ്ങുന്നതിനു വളരെ മുന്‍പ് തന്നെ എന്നെ സംബന്ധിച്ചിടത്തോളം മത്സരം ആരംഭിക്കുമായിരുന്നു. ഉത്കണ്ഠ വളരെ അധികമായിരിക്കും.
ഈ സമയത്തൊക്കെ ശാരീരികമായ തയ്യാറെടുപ്പുകളെക്കാള്‍ അധികമായി മാനസികമായ തയ്യാറെറുപ്പുകള് ഉണ്ടാവണമെന്ന് താന്‍ മനസ്സിലാക്കിയെന്നും സച്ചിന് പറഞ്ഞു.
”10-12 വര്‍ഷത്തോളം എന്നെ ഉത്കണ്ഠ അലട്ടിയിരുന്നു. മത്സരങ്ങള്‍ക്കു മുന്‍പ് ഒരുപാട് രാത്രികളില്‍ എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. വൈകാതെ, ഇത് എന്റെ തയ്യാറെടുപ്പായി ഞാന്‍ മനസ്സിലാക്കി. ഉറങ്ങാന്‍ കഴിയാത്ത രാത്രികളില്‍ സമാധാനം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. എന്നെ സമാധാനിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യാന്‍ തുടങ്ങി. ചായ ഉണ്ടാക്കല്‍, തുണി ഇസ്തിരിയിടല്‍ എന്നിവകളൊക്കെ എന്നെ മത്സരത്തിനു തയ്യാറെടുക്കാന്‍ സഹായിച്ചിട്ടുണ്ട്.”- സച്ചിന് പറഞ്ഞു. 2013ലാണ് സച്ചിന് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.


