മൂവാറ്റുപുഴ: യൂറോപ്പിലെ മോള്‍ഡോവയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ആഷ്ന മോള്‍ക്ക് യാത്രയയപ്പ് നല്കി. ആയവന ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പടിഞ്ഞാറെ പുന്നമറ്റത്ത് കൊച്ചുകുടിയില്‍ പരേതനായ അബ്ദുല്‍ സലാമിന്റെ മകളും മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ
ആഷ്ന മോള്‍ക്ക് സി പി ഐ ആയവന ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പും, ഉപഹാരവും നല്കി. മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം ആഷ്ന മോള്‍ക്ക് മൊമെന്റോ നല്കി ആദരിച്ചു. സി പി ഐ നേതാക്കളായ ഷാജി അലിയാര്, എന്‍ കെ പുഷ്പ, എം കെ ഷാജു മലേക്കുടിയില്‍, ജീമോന്‍ വെള്ളാപ്പിള്ളില്‍, സമദ് പുഴക്കര, മുസ്തഫ എള്ളുമല എന്നിവര്‍ പങ്കെടുത്തു.
ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ മധു മാധവ് ആഷ്നമോള്ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി സബ് ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ പട്ടം ലഭിക്കുകയും, ആഗസ്റ്റ് 18 മുതല്‍ 25 വരെ യൂറോപ്പിലെ ‘മോള്‍ഡോവ’ വെച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് സെലക്ഷന് ലഭിക്കുകയും, പങ്കെടുക്കുന്നതിനായി 16-ന് ആഷ്ന മോള് യാത്ര തിരിച്ചു