ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ ക്രിസ്ത്യാനോ റൊണാള്‍ഡോ തകര്‍ത്തെറിഞ്ഞത് നിരവധി റെക്കോര്‍ഡുകള്‍. യൂറോ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ (11), തുടര്‍ച്ചയായ അഞ്ച് യൂറോ കപ്പുകളില്‍ ഗോള്‍ അടിക്കുന്ന ആദ്യ താരം, തുടര്‍ച്ചയായ അഞ്ച് യൂറോ കപ്പുകളില്‍ കളിക്കുന്ന താരം എന്നീ റെക്കോര്‍ഡുകളാണ് റൊണാള്‍ഡോ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
പോര്‍ച്ചുഗലിനായി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും (106 ഗോള്‍) മത്സരത്തില്‍ പോര്‍ച്ചുഗല്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹംഗറിയെ തകര്‍ത്തിരുന്നു.
റാഫേല്‍ ഗുറേറോ (84), ക്രിസ്ത്യാനോ (87, 90+2) റൊണാള്‍ഡോ എന്നിവരാണ് പോര്‍ച്ചുഗലിനായി ഗോളുകള്‍ നേടിയത്. പരാജയപ്പെട്ടെങ്കിലും പോര്‍ച്ചുഗലിനെ പരീക്ഷിക്കാന്‍ ഹംഗറിക്ക് കഴിഞ്ഞു. പോര്‍ച്ചുഗലിന്റെ മൂന്ന് ഗോളിലും പകരക്കാരനായി ഇറങ്ങിയ റാഫ സില്‍വ പങ്കാളിയായി. 71ആം മിനിട്ടിലാണ് ബെര്‍ണാഡോ സില്‍വയ്ക്ക് പകരം റാഫ സില്‍വ ഇറങ്ങിയത്.
സ്കോര്‍ നില സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. കളി നിയന്ത്രിച്ചത് പോര്‍ച്ചുഗല്‍ ആണെങ്കിലും പ്രതിരോധപ്പൂട്ടിട്ട് ഹംഗറി നിലവിലെ ചാമ്പ്യന്മാര്ക്ക് തലവേദന സൃഷ്ടിച്ചു. പോര്‍ച്ചുഗലിന്റെ ആക്രമണങ്ങളെയൊക്കെ സമര്‍ത്ഥമായി തടഞ്ഞ ഹംഗറി 84 മിനിട്ട് വരെ പിടിച്ചു നിന്നു. പിന്നീടാണ് പോര്‍ച്ചുഗല്‍ ഹംഗേറിയന്‍ പ്രതിരോധത്തെ കീഴടക്കിയത്.
Cristiano Ronaldo 🤩
⚽️ All-time EURO top scorer (11 goals)
🇵🇹 All-time top scorer for Portugal (106 goals)
👕 First player to appear at 5 EURO final tournaments
👏 First player to score at 5 consecutive EURO final tournaments #EURO2020 pic.twitter.com/rjJ7C5iXo1— UEFA EURO 2020 (@EURO2020) June 15, 2021


