ലെഗ് സ്പിന്‍ ബൗളിങ്ങിലൂടെ ബാറ്റര്‍മാരെ കുഴപ്പിക്കുന്ന ആറ് വയസ്സുകാരന് ആസാദുസമാന് സാദിദിനെ പ്രശംസിച്ച് സച്ചിന് തെണ്ടുല്‍ക്കര്‍. സാദിദിന്റെ ബൗളിങ് വീഡിയോ സച്ചിന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ലെഗ് സ്പിന്നറായ സാദിദിന്റെ പന്തുകളുടെ ഗതി കണ്ടെത്താന്‍ ബാറ്റര്‍മാര്‍ കുഴങ്ങുന്നതാണ് 40 സെക്കന്റുള്ള വീഡിയോയിലുള്ളത്. ‘സുഹൃത്ത് അയച്ചു തന്ന വീഡിയോ, ചെറിയ കുട്ടിയാണെങ്കിലും കളിയോടുള്ള അവന്റെ പാഷന് വ്യക്തമാണ്’ സച്ചിന് കുറിച്ചു.
ബംഗ്ലാദേശിലെ ബരിഷാല്‍ സ്വദേശിയായ സാദിദ് തന്നേക്കാള്‍ മുതിര്‍ന്നവരുമായാണ് കളിക്കുന്നത്. മൂന്ന് വയസ്സു മുതല്‍ പന്ത് എറിയുന്ന സാദിദ് സ്കൂളില്‍ പോയി തുടങ്ങിയിട്ടില്ലെങ്കിലും നാട്ടില്‍ താരമാണ്.
ഷാക്കിബ് അല്‍ ഹസനെ പോലെ ഓള്‍റൗണ്ടറായി മാറാനാണ് സാദിദിന് ഇഷ്ടം. ലെഗ് സ്പിന്നറായ റാഷിദ് ഖാന്റെ കടുത്ത ആരാധകനായ സാദിദ് താരത്തിന്റെ ഒരു മത്സരവും ടിവിയില്‍ നഷ്ടപ്പെടുത്താറില്ല.
Wow! 😯
Received this video from a friend…
It's brilliant. The love and passion this little boy has for the game is evident.#CricketTwitter pic.twitter.com/q8BLqWVVl2
— Sachin Tendulkar (@sachin_rt) October 14, 2021


