സിരീ എയില്‍ യുവന്റസിനും സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്കും ജയം. ലവാന്തയോട് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു ബാഴ്സലോണയെങ്കില് ജിയോനയോട് ആധികാരികമായി യുവന്റസ് ജയിക്കുകയായിരുന്നു. ബാഴ്സ താരങ്ങളുടെ ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ലവാന്ത ഗോള്‍ കീപ്പര്‍ അയിതോര് ഫെര്‍ണാണ്ടസ് ആയിരുന്നു കളിയിലെ ഹീറോ. ബാഴ്സയുടെ നിരവധി ഗോള്‍ അവസരങ്ങളാണ് അയിതോര് തട്ടിത്തെറിപ്പിച്ചത്. ഒടുവില്‍ 76 ാം മിനിറ്റില്‍ മെസിയുടെ ഷോട്ട് അയിതോറിനെ പരാജയപ്പെടുത്തിയതോടെ കളി ബാഴ്സയുടെ കൈയ്യിലായി.
ലയണല്‍ മെസിയുടെ ഏക ഗോളിലായിരുന്നു ബാഴ്സയുടെ ജയം. അതേസമയം ആധികാരിക വിജയം നേടിയ യുവന്റസിന് വേണ്ടി റൊണാള്‍ഡോ രണ്ട് ഗോളും ദിബാല ഒരു ഗോളും നേടി.