ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ പുകഴ്ത്തി മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡീംഗിലും മുംബൈ അതിശക്തരാണ്. ട്വന്റി-20 മത്സരത്തില്‍ അത്ര ആധിപത്യമാണ് മുംബൈ ഇന്ത്യന്‍സ് കാഴ്ച വെക്കുന്നതെന്ന് ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ചോപ്രയുടെ നിരീക്ഷണം.
മുംബൈയുടെ മധ്യനിര അതിശക്തമാണ്. ഹര്‍ദ്ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, കൃണാല്‍ പാണ്ഡ്യ എന്നിവര്‍ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവരാണ്. ടീമിലെ ഓരോ താരങ്ങളും മാച്ച് വിന്നര്‍മാരാണ്. മികച്ച പേസര്‍മാരുണ്ട്. രാഹുല്‍ ചഹാര്‍ സീസണ് മുഴുവന്‍ കളിച്ചിട്ട് ഫൈനലില്‍ ജയന്ത് യാദവ് പകരം കളിച്ചു. നന്നായി പന്തെറിയുകയും ചെയ്തു. അനുകുള്‍ റോയ് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി മികച്ച പ്രകടനം കാഴ്ച വെച്ചു. ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി-20 ഫ്രാഞ്ചൈസിയാണ് മുംബൈ എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല എന്നും ചോപ്ര പറഞ്ഞു.
ഐപിഎല്‍ ചാമ്പ്യന്മാരായത് മുംബൈ ഇന്ത്യന്‍സ് ആയിരുന്നു. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആധികാരികമായി കീഴ്പ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. ജയത്തോടെ തുടര്‍ച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.