രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി. രാജ്യാന്തര ഫുട്ബോളില്‍ സുനില്‍ ഛേത്രി ഇതുവരെ 79 ഗോള്‍ നേടി. സാഫ് കപ്പില്‍ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനില്‍ ഛേത്രിയുടെ നേട്ടം.
സാഫ് കപ്പിലെ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ മാലിദ്വീപിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തില്‍ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേപ്പാളിനെ നേരിടും.