ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുന്‍ ഇന്ത്യന്‍ താരം കൂടിയായ പവാര്‍ ഡബ്ല്യു വി രാമന് പകരമാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുക. നേരത്തെ, പവാറിനു പകരമാണ് രാമനെ നിയമിച്ചത്. വാര്‍ത്താകുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്,
പരിശീലക സ്ഥാനത്തേക്ക് 35 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. സുലക്ഷണ നായിക്, മദന്‍ലാല്‍, ആര്‍പി സിംഗ് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തി പരിശീലകനെ തിരഞ്ഞെടുത്തത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
2018ലാണ് പവാറിനു പകരം ഡബ്ല്യു വി രാമന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഏറ്റെടുത്തത്. 2018 ട്വന്റി-20 ലോകകപ്പ് ഫൈനല്‍ വരെ ടീമിനെ എത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.


