പെര്‍ത്ത്: രോഹിത് ശര്‍മയേയും ആര്. അശ്വിനേയും ഒഴിവാക്കി നാളെ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയാണ് അശ്വിന് പകരമായി ടീമിലെത്തുക. രോഹിത്തിന് പകരം വിഹാരി ടീമില്‍ ഇടം നേടും. നേരത്തെ സന്നാഹ മത്സരത്തില്‍ പരിക്കേറ്റ ഓപ്പണര്‍ പൃഥ്വിഷായും പെര്‍ത്ത് ടെസ്റ്റിനുണ്ടാവില്ല. നാളെയാണ് മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. അശ്വിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവും. അഡ്ലയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
എന്നാല്‍ പെര്‍ത്തിലെ പിച്ച് പേസര്‍മാരെ അകമഴിഞ്ഞ് തുണക്കുന്നതിനാല്‍ ഒരുപക്ഷേ അശ്വിന് ഇല്ലെങ്കിലും ഇന്ത്യയെ ബാധിക്കില്ല. എന്നാല്‍ രോഹിത് അഡ്ലയ്ഡ് ടെസ്റ്റില്‍ കാര്യമായി തിളങ്ങിയിരുന്നില്ല. 37,1 എന്നിങ്ങനെയായിരുന്നു രോഹിതിന്റെ സ്കോറുകള്‍. ഇതില്‍ ആദ്യ ഇന്നിങ്സില്‍ രോഹിതിന്റെ സ്കോര്‍ നിര്‍ണായകമായി എന്ന് വേണമെങ്കില്‍ പറയാം. വിക്കറ്റുകള്‍ ഒരുഭാഗത്ത് കൊഴിയവെ പുജാരക്ക് പിന്തുണകൊടുത്ത് ടീം സ്കോറിങ് ഉയര്‍ത്താന്‍ രോഹിതിനായി.
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

