റോളണ്ട് ഗാരോസില്‍ റാഫേല്‍ നദാല്‍ യുഗത്തിന് അന്ത്യം. നദാലിനെ തോല്പിച്ച് നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. നാലുമണിക്കൂറിലേറെ നീണ്ട ക്ലാസിക് സെമി ഫൈനലില്‍ ഒന്നിനെതിരെ മൂന്നുസെറ്റുകള്ക്കായിരുന്നു നദാലിന്റെ തോല്‍വി.
3- 6ന് നേടിയ ആദ്യ സെറ്റില്‍ മാത്രം നദാലിന് ആധിപത്യം. പിന്നെ കണ്ടത് ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ കരുത്താക്കി ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ക്ലാസിക് മറുപടി. 6-3, 7-6, 6-2 എന്ന സ്കോറിന് മൂന്നു സെറ്റുകള്‍ നേടി ജോക്കോവിച്ച് ഫൈനലിലേയ്ക്ക്.
അലക്സാണ്ടര്‍ സ്വരവിനെ അഞ്ചുസെറ്റ് പോരാട്ടത്തില്‍ മറികടന്നെത്തുന്ന ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസിപാസാണ് ഫൈനലില്‍ ജോക്കോവിച്ചിന്റെ എതിരാളി. 19ാം വയസില്‍ നദാല്‍ കിരീടം നേടിയ ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞതാരമാണ് 22കാരന് സിസിപാസ്. ഗ്രാന്സ്ലാം ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്കുകാരനും.


