ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. കോലി ഒന്നാമതും രോഹിത് രണ്ടാമതും തുടരുകയാണ്. അതേസമയം, ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തായി.
870 പോയിന്റാണ് കോലിക്ക് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയ്ക്ക് 842 പോയിന്റുണ്ട്. പാക് നായകന് ബാബര്‍ അസം (837), ന്യൂസീലന്‍ഡ് താരം റോസ് ടെയ്ലര് (818), ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (791) എന്നിവരാണ് പട്ടികയില്‍ യഥാക്രമമുള്ള മറ്റ് താരങ്ങള്‍. ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത് ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് ആണ്. 722 പോയിന്റാണ് ബോള്‍ട്ടിന് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്കിറങ്ങി. അഫ്ഗാനിസ്ഥാന്റെ മുജീബ് റഹ്മാനാണ് രണ്ടാമത്. മുജീബിന് 701 പോയിന്റും ബുംറയ്ക്ക് 700 പോയിന്റുമാണ് ഉള്ളത്.
ട്വന്റി-20 റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന് ഒന്നാമത് തുടരുകയാണ്. പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസം, ഇന്ത്യയുടെ ലോകേഷ് രാഹുല്‍ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. റാഷിദ് ഖാനാണ് ബൗളര്‍മാരില്‍ ഒന്നാമത്. മുജീബ് റഹ്മാന്, ആദില്‍ റഷീദ് എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്.