റാഞ്ചി: വനിതകളുടെ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ഇന്ത്യ 4-0ന് ജപ്പാനെ തകര്‍ത്തു.സംഗീത കുമാരി, നേഹ, ലാറെസൈമി, വന്ദന കാതാരിയ എന്നിവരാണ് ഗോള്‍ നേടിയത്.വനിതാ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ഇന്ത്യ രണ്ടാം തവണയാണ് ജേതാക്കളാകുന്നത്.2016ല്‍ സിംഗപ്പുരില്‍ വച്ചാണ് ആദ്യമായി കപ്പ് ഉയര്‍ത്തിയത്. ഹാങ്ഝൗവില്‍ കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ജപ്പാനെ തോല്‍പ്പിച്ച് വെങ്കലം നേടിയിരുന്നു.