ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 157 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 210 റണ്‍സിന് ഓള് ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.
ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുംറയ്ക്കും ഷര്‍ദുല്‍ ഠാക്കുറിനും ജഡേജയ്ക്കും രണ്ട് വിക്കറ്റുകള്‍ ലഭിച്ചു.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 191-10, ഇംഗ്ലണ്ട് 290-10, രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 466-10, ഇംഗ്ലണ്ട് 210-10 എന്നിങ്ങനെയാണ് സ്കോര്‍ നില.