ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോ. രണ്ടാം സീഡായ സ്പാനിഷ് ഇതിഹാസത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് 22-ാം സീഡായ ടിയാഫോ ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്കോര്‍ 6-4, 4-6, 6-4, 6-3. 2022ല്‍ നദാലിന്റെ ആദ്യ ഗ്ലാന്‍സ്ലാം തോല്‍വിയാണ് ഇത്. ടിയാഫോ ക്വാര്‍ട്ടറില്‍ ആന്ദ്രേ റുബ്ലേവിനെ നേരിടും.
വനിതകളില്‍ കരോലിന പ്ലിസ്കോവയും അറീന സബലെങ്കയും ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബെലറൂസ് താരമായ സബലെങ്ക, അമേരിക്കന്‍ താരം ഡാനിയേല കോളിന്‍സിനെ മറികടന്നാണ് ക്വാര്‍ട്ടറിലെത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സബലെങ്കയുടെ തിരിച്ചുവരവ്. സ്കോര്‍ 3-6, 6-3, 6-2.
വിക്ടോറിയ അസറങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് പ്ലിസ്കോവയുടെ മുന്നേറ്റം. സ്കോര്‍ 7-5, 6-7, 6-2. അഞ്ചാംസീഡ് ഓന്‍സ് ജാബ്യൂര്‍ ഇന്ന് ഓസ്ട്രേലിയന്‍ താരം അജ്ല ടോംമ്ലിയാനോവിച്ചിനെ നേരിടും.