ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ വിക്കറ്റുകളൊന്നും നഷ്ടമാകാതെ 17.4 ഓവറില്‍ വിജയലക്ഷ്യം കുറിച്ചു. ഷെയ്ന് വാട്സന്റെയും ഫാഫ് ഡുപ്ലെസിയുടെയും മിന്നുന്ന പ്രകടനത്തിലാണ് ചെന്നൈ വിജയത്തിലെത്തിയത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സ് എടുത്തത്. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് പഞ്ചാബിനായി തിളങ്ങിയത്. 52 പന്തുകളില്‍ ഒരു സിക്സും ഏഴ് ഫോറുമടക്കം രാഹുല്‍ 63 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും ഷെയ്ന് വാട്സണുമാണ് ചെന്നൈയെ അനായാസമായി വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ചെന്നൈയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പഞ്ചാബിനായില്ല. വാട്സണ് മൂന്നു സ്ക്സും 11 ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്നു. 53 പന്തുകള്‍ നേരിട്ട ഡുപ്ലെസി ഒരു സിക്സും 11 ഫോറുമടക്കം 87 റണ്‍സെടുത്തു.


