ഡെല്‍ഹി: ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനാമോസ് ഏഴാം മത്സരം കഴിഞ്ഞിട്ടും വിജയമില്ല. ഇന്ന് ജംഷദ്പൂരിനെ നേരിട്ട ഡെല്‍ഹി 2-2 എന്ന സമനിലയില്‍ കളി അവസാനിപ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചു എങ്കിലും അത് മതിയായിരുന്നില്ല ജയം ഉറപ്പിക്കാന്‍.
ഇന്ന് കളിയുടെ നാല്‍പ്പതാം മിനുട്ടില്‍ ജംഷദ്പൂരിന്റെ സിഡോഞ്ചയാണ് കളിയിലെ ആദ്യ ഗോള്‍ നേടിയത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ജംഷദ്പൂരിന്റെ ഗോള്‍. ഡെല്‍ഹിക്ക് കിട്ടിയ ഒരു അറ്റാക്കിംഗ് ഫ്രീകിക്ക് നിമിഷ നേരം കൊണ്ട് ജംഷദ്പൂരിന്റെ ഗോളായി മാറുകയായിരുന്നു. ഗൗരവ് മുഖിയുടെ പാസില്‍ നിന്നായിരുന്നു സിഡോഞ്ച പന്ത് ഡെല്‍ഹി വലയില്‍ എത്തിച്ചത്. സിഡോഞ്ചയുടെ ലീഗിലെ മൂന്നാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ഡെല്‍ഹി 55ആം മിനുട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. ജംഷദ്പൂര്‍ ഡിഫന്‍സിന്റെ പിഴവ് മുതലെടുത്ത് ചാങ്തെയാണ് ഡെല്‍ഹിക്ക് സമനില നേടിക്കൊടുത്തത്. നാലു മിനുട്ടുകള്‍ക്കകം ഒരു ഹെഡറിലൂടെ കാര്‍മോണ ഡെല്‍ഹിയെ 2-1ന് മുന്നില്‍ എത്തിക്കുകയും ചെയ്തു.
ഇന്നത്തെ സമനിലയോടെ ജംഷദ്പൂര്‍ ലീഗില്‍ ഒന്നാമത് എത്തി. ഏഴു മത്സരങ്ങളില്‍ നിന്ന് 11 പോയന്റാണ് ജംഷദ്പൂരിന് ഉള്ളത്. ഡെല്‍ഹിക്ക് ഏഴു മത്സരങ്ങളില്‍ നിന്ന് 3 പോയന്റെ ഉള്ളൂ.

