മൂവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പന്‍ സ്റ്റേഡിയത്തിന്റ ഭാഗമായി അത്യാധുനീക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് കിഫ് ബി ബോര്‍ഡ് ഭരണാനുമതി നല്കി ഉത്തരവായി. ടെക്നിക്കല്‍ സാംഗ്ഷന്‍ ലഭിച്ചാലുടന്‍ വര്‍ക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ അറിയിച്ചു.
നിലവിലെ ഡി.പി.ആറില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിമള്ട്ടിപ്പിള് സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിര്‍മ്മിക്കുക. ഇതിനായി 44.22 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ഇതിന്റെ ഭരണാനുതിയാണ് ഇപ്പോള്‍ ലഭിച്ചത്. നിര്മാണംപൂര്ത്തിയാവുന്നതോടെ കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി ഇത് മാറുമെന്ന് എംഎല് പറഞ്ഞു.
അറ്റ്ലറ്റിക്ക് മീറ്റുകളടക്കം കൂടുതല്‍ കായിക വിനോദങ്ങള്‍ പുതിയ സ്റ്റേഡിയത്തില്‍ നടക്കും. കായിക രംഗത്തെ വിദഗ്ദരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചു ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡി.പി. ആറില്‍ മാറ്റം വരുത്തിയതെന്നും എം.എല്‍.എ.പറഞ്ഞു.
മികച്ച നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന സ്റ്റേഡിയത്തില്‍ ഗാലറി, ഫുട്ബോള്‍ കോര്‍ട്ട്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, വോളി ബോള്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, സിന്തറ്റിക് ട്രാക്ക് , സ്വിമ്മിങ് പൂള് എന്നിവ അടക്കമാണ് സ്റ്റേഡിയം നിര്‍മ്മിക്കുക. ഇതിന് പുറമേ കളിക്കാര്‍ക്കും ഒഫിഷ്യല്‍സിനുമായി ഹോസ്റ്റലും നിര്‍മ്മിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
ടെക്്നിക്കല്‍ സാംഗ്ഷന്‍ ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി താമസിയാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണു സ്റ്റേഡിയം നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്ന സ്പോര്‍ട് കേരളഫൗണ്ടേഷന്റെ തീരുമാനം.