ഹാംഗ്ചൗ : വിഖ്യാത മലയാളി അത്ലറ്റ് പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി വിത്യ രാംരാജ്. 39 വര്‍ഷം പഴക്കമുള്ള റെക്കോര്ഡിനൊപ്പൊമാണ് വിത്യ എത്തിയത്.ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് വിത്യ ദേശീയ റെക്കോര്‍ഡിട്ടത്.1984ലെ ലോസ് ആഞ്ചല്‍സ് ഒളിംപിക്സില്‍ പി ടി ഉഷ സൃഷ്ടിച്ച 55.42 സെക്കന്‍ഡ് എന്ന ദേശീയ റെക്കോര്‍ഡിനൊപ്പമാണ് വിത്യയുമെത്തിയത്. നാളെ പുലര്‍ച്ചെ 4.50ന് ഈയിനത്തില്‍ വിത്യ ഫൈനലിന് ഇറങ്ങുന്നുണ്ട്. വിത്യയുടെ നേരത്തേയുണ്ടായിരുന്ന മികച്ച സമയം 55.43 സെക്കന്‍ഡ് ആയിരുന്നു.