ഹാങ്ഝൗ : ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ ഇന്ത്യയുടെ വിദ്യ രാംരാജ് ഫൈനലില്‍. 1984ല്‍ ലൊസാഞ്ചലസില്‍ പി.ടി. ഉഷ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യയെത്തിയത്. സമയം 55.42. ഹീറ്റ്സില്‍ ഒന്നാമതായാണ് വിദ്യ ഫിനീഷ് ചെയ്തത്.
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളിതാരം മുഹമ്മദ് അഫ്സലും ഫൈനലിലെത്തി. അഫ്സലും ഹീറ്റ്സില്‍ ഒന്നാമതെത്തി . പുരുഷ–വനിതാ വിഭാഗം 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ് റിലേയില്‍ ഇന്ത്യ വെങ്കലം നേടി. സഞ്ജന അതുല, കാര്‍ത്തിക ജഗദീശരന്, ഹീരല്‍ സാധു, ആരതി രാജ്കസ്തൂരി എന്നിവരാണ് വനിത റിലേയില്‍ ഇറങ്ങിയത്. ആര്യന് പാല് സിങ്, ആനന്ദ്കുമാര്‍ , സിദ്ധാന്ത് കുംബ്ലെ, വിക്രം രാജേന്ദ്ര എന്നിവരാണ് പുരുഷവിഭാഗത്തില്‍ മല്‍സരിച്ചത്.