
മൂവാറ്റുപുഴ: ദേശീയാംഗീകാരം ലഭിച്ച പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് നബാര്‍ഡിന്റെ സഹായത്തോടെ പുതിയ മന്ദിരം വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആര്.എ.ബി.എഫ് പദ്ധതിയില്‍ പെടുത്തിയാണ് തുക ലഭിക്കുന്നത്. എസ്റ്റിമേറ്റിന്റെ 80 ശതമാനം നബാര്‍ഡും 20 ശതമാനം എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ചിലവഴിക്കുകയെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. നബാര്‍ഡിന്റെ ഗ്രാമീണ വികസന ഫണ്ടില്‍ നിന്നാണ് പണം നല്‍കുക. ആശുപത്രിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ മന്ദിരത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നബാര്‍ഡിന് സമര്‍പ്പിക്കുന്നതോടെ ഇതിനായി ചിലവ് വരുന്ന തുകയുടെ 80-ശതമാനം നബാര്‍ഡും, 20-ശതമാനം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിക്കും.
കേന്ദ്ര ഗവണ്മെന്റിന്റെ മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയറിന്റെ പുതിയ ആശുപത്രി ക്വാളിറ്റി അഷ്വറന്‍സ് പദ്ധതിയായ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷന്‍സ് മൂവാറ്റുപുഴ പണ്ടപ്പിള്ളി സി.എച്ച്.സിക്ക് ലഭിച്ചതോടെ സാമൂഹികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായി മാറിയിരുന്നു. ഇതോടെയാണ് നബാര്‍ഡ് വലിയ വികസന പദ്ധതികള്‍ ഇവിടെ നടപ്പാക്കാന്‍ തയ്യാറായത്.
2013-ല്‍ കെ.എ.എസ്.എച്ച് അക്രഡിറ്റേഷനും 2015-ല്‍ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനും 2016-ല്‍ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷനും ലഭിച്ച ഇന്ത്യയിലേയും കേരളത്തിലേയും ഒരേ ഒരു ഗവണ്മെന്റ് ആശുപത്രി എന്ന ബഹുമതിയും പണ്ടപ്പിള്ളി സി.എച്ച്.സിക്ക് സ്വന്തം.
ഈ അംഗീകാരം ദേശീയ ആരോഗ്യ ദൗത്യത്തിനും സംസ്ഥാന ആരോഗ്യ വകുപ്പിനും മികവിന്റെ പൊന്‍തൂവലായി മാറി.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആരക്കുഴ പഞ്ചായത്തിലാണ് പണ്ടപ്പിള്ളി സി.എച്ച്.സി സ്ഥിതിചെയ്യുന്നത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരക്കുഴ പഞ്ചായത്തിന്റെയും കീഴിലുള്ളതാണ് ആശുപത്രി. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.കെ.മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള ക്വാളിറ്റി ടീമാണ് ആശുപത്രിയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആശുപത്രിയുടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സാമ്പത്തീക സഹായങ്ങളും ഫണ്ടുകളും വിനിയോഗിക്കുന്ന് ദേശീയ ആരോഗ്യ ദൗത്യം ആണ്. ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കുള്ള സേവനങ്ങള്‍ ഗുണനിലവാരത്തോടുകൂടി നല്കികൊണ്ടിരിക്കുന്നതിനാലാണ് എന്‍.ക്യു. എ.എസ്. അക്രഡിറ്റേഷന് ലഭിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി, വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന് എന്നിവര്‍ പറഞ്ഞു.
ആശുപത്രി ശുചിത്വം, മാലിന്യ നിര്‍മാര്‍ജ്ജനം, പകര്‍ച്ച വ്യാധി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 24-മണിക്കൂറും വെള്ളവും വൈദ്യുതിയും, രോഗികളുടെ സുരക്ഷക്കായിട്ട് റാമ്പുകള്‍, വൃത്തിയുള്ള ശുചിമുറികള്‍, ആവശ്യത്തിനുള്ള ആശുപത്രി ഉപകരണങ്ങള്‍, അതിന്റെ കൃത്യമായ റിപ്പയര്‍, മെയിന്റന്‍സ്, കാലിബറേഷന്, മരുന്നുകളുടെ ലഭ്യത, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍, സൂചനകള്‍, പൗരാവകാശ രേഖ, മറ്റു സേവനങ്ങള്‍ എന്നിവയില്‍ മികച്ച നിലവാരം ആശുപത്രി പുലര്‍ത്തിവരുന്നു.
കമ്പ്യൂട്ടറൈസ്ഡ് ചെയ്ത ഫാര്‍മസി മികച്ച നിലവാരത്തോട് കൂടിയുള്ള സഴ്സിംഗ് സൗകര്യം മതൃകപരമായ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ മാതൃകാ കുത്തിവയ്പ്പ് കേന്ദ്രം, കൃത്യമായ മീറ്റിംഗുകളും ആശുപത്രി വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള വെബ്സെറ്റ് അടിയന്തിര സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മോക്ക് ഡ്രില്ലുകള്‍, എന്നിവ ക്വാളിറ്റിയോടുകൂടി പ്രവര്‍ത്തിക്കുന്നു.
പണ്ടപ്പിള്ളി സി.എച്ച്.സി ആശുപത്രിയില്‍ ജോലി ചെയ്യുന്ന 35-ഓളം വരുന്ന എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാരും സംസ്ഥാന ആരോഗ്യ വകുപ്പിനും കേന്ദ്ര ആരോഗ്യ വകുപ്പിനും മുതല്‍ കൂട്ടും മാത്യകയുമാണ്. ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ.മോഹന്‍ദാസ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരയ ലിസി ജോളി, ജാന്‍സി ജോര്‍ജ്, മെമ്പര്‍മാരായ ചിന്നമ്മ ഷൈന്‍, സുഭാഷ് കടയ്ക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നൈസി റഹ്മാന് തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.


