318 കിലോ തൂക്കം; മോനിക്ക റിലേ, വയസ് 29, ആഗ്രഹം ലോകത്തിലെ തടിച്ചിയായ സ്ത്രീ ആകണമെന്ന്, തൂക്കം 318 കിലോ, 455 കിലോ വരെ തൂക്കം വേണമെന്നായിരുന്നു ആഗ്രഹം.പതിനായിരം കലോറിയാണ് ഒരു ദിവസം അകത്താക്കുന്നത്. എന്നാല്‍ ഈ ആഗ്രഹങ്ങളെല്ലാം തകിടം മറിഞ്ഞു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി മോനിക്ക. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കണമെങ്കില്‍ ഭാരം കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍. അങ്ങനെ മകള്‍ക്ക് വേണ്ടി 91 കിലോ കുറച്ചു മോനിക്ക. അങ്ങനെ മകളും സുരക്ഷിതമായി പുറത്തെത്തി.
രണ്ട് പ്രാവശ്യം ഗര്‍ഭം അലസിപ്പോയിന് ശേഷമാണ് മോനിക്കയ്ക്ക് മിഷേലിനെ സ്വന്തമാക്കനായത്. ഇപ്പോള്‍ തടിച്ച സ്ത്രീയാകണമെന്നല്ല മോണിക്കയുടെ ആഗ്രഹം. നല്ല ഒരു കുടുംബ ജീവിതം നയിക്കണമെന്നാണ്.
തന്റെ പഴയ കാലത്തെ ഓര്‍ത്ത് ദുഖിക്കുന്നില്ലെന്നും. ഇപ്പോള്‍ താന്‍ സന്തോഷവതിയാണെന്നും മോണിക്ക പറയുന്നു. ഇനിയും തടി കുറയ്ക്കാനുള്ള പുറപ്പാടിലാണ് മോണിക്ക ഇപ്പോള്‍.