ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ചാരി കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ് ഇടതുമുന്നണിയിലേക്ക്. ഗ്രഹപ്രവേശം ചൊവ്വാഴ്ച നടക്കും. ചെങ്ങന്നൂരില്‍ നടക്കുന്ന എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ ശോഭന പങ്കെടുക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി ശോഭന ജോര്‍ജ് പ്രചാരണത്തിനുമിറങ്ങും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ എത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സജി ചെറിയാനൊപ്പം ശോഭനയെ സന്ദര്‍ശിച്ചിരുന്നു. ശോഭന മുന്നണിയിലേക്ക് വരുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചയും ഇവര്‍ നടത്തിയിരുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശോഭന ജോര്‍ജ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും 3,900 ഓളം വോട്ട് നേടുകയും ചെയ്തിരുന്നു. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പി.സി വിഷ്ണുനാഥിനെ സി.പി.എമ്മിലെ കെ.കെ രാമചന്ദ്രന് നായര്‍ 7983 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2001ല്‍ രാമചന്ദ്രന് നായര്‍ ശോഭന ജോര്‍ജിനോട് 1465 വോട്ടിന് തോറ്റിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശോഭനയെ വിമതയാക്കി നിര്‍ത്തിയതിനു പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.


