മൂവാറ്റുപുഴ: പ്രകൃതിയാല്‍ അനുഗ്രഹീതമായ പോയാലിമല വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കം. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകുമെന്നുറപ്പുള്ള പോയാലിയോട് അധികൃതര്‍ക്ക് മുറുമുറുപ്പ്. ഇതൊഴിവാക്കിയാല്‍ വിനോദ സഞ്ചാര കേന്ദമാകുന്നതിനുളള എല്ലാം സാധ്യതകളും ഒത്തിണങ്ങിയ പോയാലി മലയില്‍ മാത്രം വിനോദസഞ്ചാര കേന്ദ്രം വിദൂരസ്വപ്നമായി നില്‍ക്കുകയാണ്. പോയാലിമലയെ വിനോദ സഞ്ചാരമാക്കണമെന്ന ആവശ്യം രണ്ടു പതിറ്റാണ്ട് മുമ്പ് ഉയര്‍ന്നതാണ്. ഇതിനു ശേഷം ഇത്രതന്നെ പ്രധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും അവികസിത മേഖലയായ പായിപ്ര പഞ്ചായത്തിലെ പോയാലി മല ടൂറിസ്റ്റ് കേന്ദമാക്കുവാന്‍ ടൂറിസം വകുപ്പ് തയ്യാരാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

സമുദ്രനിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തില്‍
മൂവാററുപുഴ നഗരത്തില്‍ നിന്നും ഒന്‍മ്പത് കിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ 2, 3,വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കന്നതിനുളള സാഹചര്യങ്ങളും നിലവിലുണ്ട്. സമുദ്രനിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും, മൊട്ട കുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയില്‍ ഏതു സമയവും വീശിയടിക്കുന്ന ഇളം കാറ്റും കൂട്ടിനുണ്ട്. കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മലമുകളില്‍ ഒരിക്കലും വെളളം വറ്റാത്ത കിണറാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ നിരവധി പേര് എത്തുന്നുണ്ടങ്കിലും മലമുകളിലെത്തുന്നതിനു വേണ്ട സൗകര്യങ്ങള്‍ പരിമിതമാണ്. .പലരും സാഹസികമായി കല്ലുകളില്‍ നിന്നും പാറകളിലേക്ക് ചാടി കടന്നാണ് മലമുകളില്‍ എത്തിപെടുന്നത്.
വഴികള്‍ കയ്യേറി ഭൂമാഫിയ
ഐതീഹ്യങ്ങള്‍ ഏറെയുളള മലയുടെമുകളിലുളള കിണറും, കാല്പ്പാദങ്ങളും പുരമെനിന്ന് എത്തുന്നവരും നാട്ടുകാര്‍ എപ്പോഴും അല്‍ഭുതത്തോടെയാണ് നോക്കികാണുന്നത്. നേരത്തെ മലയിലേക്കെത്താന്‍ നിരവധി വഴികളുണ്ടായിരുന്നങ്കിലും ഇപ്പോഴിതെല്ലാം പലരും കൈയ്യേറി കഴിഞ്ഞു. മലയുടെ താഴ്ഭാഗം മുഴുവന്‍ സ്വകാര്യ വ്യക്തികളുടെ കൈവശവുമായി. നിലവില്‍ പീരുക്കുട്ടി പടിക്കു സമീപത്തുനിന്നും ആരംഭിക്കുന്ന ചെറിയ ഒരു വഴിമാത്രമാണ് മലമുകളിലേക്ക് കയറാനുളളത്. മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെളളച്ചാട്ടം കരിങ്കല്‍ ഖനനം മൂലം അപ്രത്യക്ഷമായി. മുളവൂര്‍ തോടിന്റെ കൈവഴിയായി ഒഴുകിയെത്തിയിരുന്ന തോട്ടിലെ നീന്തല്‍ പരിശീലന കേന്ദ്രവും കാണാനില്ല.
വെളിച്ചം കാണാഞ്ഞ നിവേദനം
മുന്‍ എം.എല്‍.എ ബാബുപോളും പഞ്ചായത്ത് മെമ്പറായിരുന്ന പി.എ.കബീറുകൂടി തയ്യാറാക്കിയ പോയാലി ടൂറിസം പ്രൊജക്ടും , നിവേദനവും അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണന് നല്‍കിയിരുന്നു എന്നാല്‍ ഇതില്‍ തുടര്‍നടപടിയുണ്ടായില്ല. മലയില്‍ എളുപ്പത്തില്‍ എത്താവുന്ന രൂപത്തില്‍ റോഡ് ഉണ്ടാക്കുക, റോപ് വേ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയിന്റുകളില്‍ കാഴ്ച സൗകര്യങ്ങള്‍ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, മലമുകളിലെ അത്ഭുത കിണറും, കാല്പാദവും, വെളളച്ചാട്ടവും, കല്‍ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന നിവേദനമാണ് നല്‍കിയത്. വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലി മല ടൂറിസം പദ്ധതി നടപ്പിലായാല്‍ നിരവധി പേര്‍ക്ക് തൊഴിലും ഒരു നാടിന്റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രം നിലനിര്‍ത്താന്‍ കഴിയും. അതിന് ടൂറിസം വകുപ്പ് തയ്യാറാകണമെന്നാണ് പോയാലിമലയുടെ ചരിത്രംമെഴുതിയ വി.പി.ആര്. കര്‍ത്താവ് ആവശ്യപ്പെടുന്നത്.
കല്ലില്‍ ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലി മല വിനോദ സഞ്ചാരകേന്ദ്രമാക്കുവാന് ഏറ്റവും അനുയോജ്യമാണ്. ശലഭോദ്യാന പാര്‍ക്ക്, വ്യൂ ടവര്‍ എന്നവയെല്ലാം നിര്‍മ്മിക്കുമ്പോള്‍ ആരേയും ആകര്‍ഷിക്കുന്ന വിനോദ സഞ്ചാരകേന്ദമാകും പോയാലി. മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇടതാവളമായി പോയാലി മല മാറുമെന്ന് പരിസ്ഥിതി പ്രവര്ത്തകന് അസീസ് കുന്നപ്പിള്ളി പറഞ്ഞു.
പോയാലിമല ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും പോയാ ലിമലയെ ടുറിസം ഹബ്ബായി പ്രഖ്യാപിക്കണമെന്നും മുവാറ്റുപുഴ ടൂറിസം സഹകരണ സംഘം പ്രസിഡന്റ് എൽദോ വട്ടക്കാവൻ ആവശ്യപ്പെട്ടു.



