മദ്യപാനം ആരോഗ്യത്തിനു ഹാനികരമായ ഒന്നാണ് എന്ന് എല്ലാവരും പറയും എങ്കിലും സോഷ്യല്‍ ഡ്രിങ്ക് എന്ന വാക്ക് മുഖേന മദ്യപാനത്തെ പിന്തുണയ്ക്കുന്നവരാണ് നമ്മുടെ ഇന്നത്തെ തലമുറ. ഇത്തരത്തില്‍ മദ്യപാനത്തെ പിന്തുണയ്ക്കുന്നവര്‍ അറിയുന്നുണ്ടോ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ മദ്യം ഏതാണ് എന്ന്? ഇല്ലെങ്കില്‍ ഇതാ ഇപ്പോള്‍ അറിയാം ഹെന്റി IV ടുഡോഗ്നോന് ഹെറിറ്റേജ് കോഗ്നാക് എന്ന പൂര്‍വ മദ്യമാണ് ബോട്ടിലിന് 12,08,59,855 രൂപ എന്ന നിലക്ക് വില്‍ക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മദ്യങ്ങളില്‍ ഒന്നാണ് കോഗ്നാക്. ജ്വല്ലര്‍ ആയ ജോസ് ടവ്വലോസ് ആണ് ഇത്രയേറെ വിലയേറിയ ഈ മദ്യക്കുപ്പിയുടെ പാക്കിംഗ്. വിലയേറിയ രത്നങ്ങളും മുത്തുകളും കൊണ്ടാണ് കുപ്പിയുടെ പാക്കിംഗ് എന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. 1776 ല്‍ നിര്‍മിച്ചു 100 വര്‍ഷത്തോളം ബാരലുകളില്‍ സൂക്ഷിച്ച ശേഷമാണ് ഈ മദ്യം വില്പനയ്ക്ക് എത്തിയത്.
വീര്യത്തിന്റെ കാര്യത്തില്‍ കോഗ്നാക്കിനെ വെല്ലാന്‍ മറ്റൊരു ബ്രാന്‍ഡ് ഇല്ല. 6500 രത്നങ്ങളാണ് ഒരു കോഗ്നാക്ക് കുപ്പിയില്‍ പതിപ്പിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ ഈ മദ്യം ലഭ്യമാണ്. എന്നാല്‍ മില്ലി കണക്കിനാണ് വില എന്ന് പ്രത്യേകം ഓര്‍ക്കുക.
1776 ല്‍ നിര്‍മിക്കപ്പെട്ട ഈ മദ്യം വളരെ കുറച്ചു മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇതിന്റെ വില ഇത്ര വര്‍ധിക്കുന്നതും. കാലപ്പഴക്കം കൂടും തോറും മദ്യത്തിന്റെ വിലയും വീര്യവും കൂടും.ഈ മദ്യത്തെ കുറിച്ച് അറിയാവുന്ന മദ്യപാനികള്‍ തന്നെ വളരെ കുറവാണ് എന്ന് വേണം കരുതാന്‍. എന്നാല്‍ അറിയുന്നവര്‍ക്കാകട്ടെ ഒന്ന് രുചിക്കാന്‍ താല്പര്യവും ഏറെയാണ്. എന്നാല്‍ അപ്പോഴും വിലയാണ് പ്രശ്നം.
ലോകത്തിലെ വിവിധങ്ങളായ സ്റ്റാര്‍ ഹോട്ടലുകള്‍ ലേലം വിളിയിലൂടെയാണ് ഈ മദ്യം സ്വന്തമാക്കുന്നത്.24 കാരറ്റ് സ്വര്‍ണം , പ്ലാറ്റിനം എന്നിവ മദ്യത്തില്‍ മുക്കിവച്ച ശേഷമാണ് നിര്‍മാണം.ചുരുക്കിപ്പറഞ്ഞാല്‍ ആരോഗ്യത്തിനു പ്രശ്നമാകുന്ന ഒന്നും തന്നെ മദ്യത്തില്‍ ഇല്ല ഏന് പറയാം.
PLEASE LIKE OUR PAGE https://www.facebook.com/rashtradeepam/


