തിരുവനന്തപുരം: മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ ശബരിമലയിലെത്താന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായാതിനായും കാനനപാതയിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതിനാലും തീര്‍ത്ഥാടരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പോലീസ് വിലയിരുത്തുന്നു.

ദേശവിരുദ്ധശക്തികളുടെ ഭീഷണിയുള്ളതിനല് സുരക്ഷ ശക്തമാക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലിസ് മേധാവികളും സംസ്ഥാന ഇന്റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി കളും പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ തീരദേശം വഴിയാണ് തീവ്രവാദികള്‍ ആയുധങ്ങളും സ്പോടക വസ്തുക്കളും കടത്തുന്നത്. തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യേഗസ്ഥര്‍ ശ്രദ്ധചെലുത്തണം. തിവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ അന്യേഷിക്കുന്നുണ്ട്. ഇന്റലിജന്‍സ് ബ്യുറോയുമായി സംയോജിച്ച് പ്രവര്‍ത്തനങ്ങള്‍ ഈര്ജിതമാക്കണമെന്നും ഡി.ജി.പി നിര്‍ദ്ദേശം നല്കി.
തീര്‍ത്ഥടകരുടെ ഇരുമുടിക്കെട്ടില്‍ തീവ്രവാദികള്‍ സ്പോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ട്. റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന സ്പോടക വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പല തീവ്രവാദ സംഘടനകള്‍ക്കും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓര്‍മിക്കണം. സംശയം തോന്നുന്നവരുടെ ഇരുമൂടിക്കെട്ടുകള് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ട്രാക്ടറുകള്‍ വഴി സന്നിദാനത്തേക്കു കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധിക്കണം.കാക്കി പാന്‍സ് ധരിച്ചുവരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കണം.ക്ഷേത്രം സന്ദര്ശിക്കാമെത്തുന്ന വിദേശികളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കണം, ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണികളുടെ സുരക്ഷയുറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.


