ശബരിമലയിലേയ്ക്ക് എത്തിയ തീര്‍ത്ഥാടകരെ പോലീസ് തടയുന്നു.തീര്‍ത്ഥാടകരെ വെവ്വേറെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും ഒരുമിച്ച് ബസില്‍ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി .തീര്‍ത്ഥാടകരുടെ ആവശ്യം പൊലീസ് അംഗീകരിക്കേണ്ടതായി വരുന്നു.
സ്വകാര്യ വാഹനങ്ങള്‍ എരുമേലിയില്‍ നിന്ന് വിടാത്തതിലാണ് പ്രതിഷേധം. ശരണം വിളിച്ചാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നും തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടു. എരുമേലിയില്‍ നിന്ന് വാഹനങ്ങള്‍ കടത്തിവിടാനുളള നിര്‍ദ്ദേശം ഇപ്പോള്‍ ഇല്ല എന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നിര്‍ദ്ദേശമില്ലാതെ സര്‍വീസ് നടത്താനാകില്ലെന്ന് കെഎസ്ആര്‍ടിസിയും തീര്‍ത്ഥാടകരെ അറിയിച്ചു.


