ആശയവുമായി ശബ്ദഭൂമി ദിനപത്രം മേധാവി അജിരാജകുമാര്‍
തിരുവനന്തപുരം: കേള്‍ക്കുമ്പോള്‍ അല്‍പ്പം തമാശയും കൗതുകവുമായി തോന്നുമെങ്കിലും രാഷ്ട്രീയ നേതാക്കളെ റിക്രൂട്ട് ചെയ്യാന്‍ സംസ്ഥാനത്ത് പുതിയ സ്റ്റാര്‍ട്ടപ്പ് വരുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി പൊളിറ്റിക്കല്‍ റിക്യൂട്ട്മെന്റ് ഇന്നവേറ്റീവ് എന്ന പേരിലാണ് ചിങ്ങം ഒന്നിന് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാഷ്ട്രീയ പ്രവര്ത്തകന്, പത്രപ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തനായ വെമ്പായം സ്വദേശി ആര് അജിരാജകുമാറാണ് വേറിട്ട ആശയത്തിന് പിന്നില്‍.

രാഷ്ട്രീയം ഒരുകാലത്ത് ജനസേവനമായിരുന്നുവെങ്കില് ഇന്ന് ഉപജീവനമാര്‍ഗ്ഗമായാണ് എല്ലാവരും കരുതിപ്പോരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുത്താല്‍ കുറഞ്ഞത് പഞ്ചായത്ത് അംഗമെങ്കിലും ആകണമെന്ന് മനസില്‍ ആഗ്രഹിക്കാത്തവര്‍ കുറവാണിന്ന്. എന്നാല്‍ ഗ്രൂപ്പ് താല്പര്യങ്ങളും നേതാക്കളുടെ മനസില്‍ കയറിക്കൂടാനുള്ള ചെപ്പടിവിദ്യകളില്‍ പരിചയമില്ലാത്തവരും ഇന്ന് പാതിവഴിയില്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്‍വാങ്ങേണ്ടി വരുന്നു. എന്നാല്‍, ആധുനിക കാലത്ത് ഓരോരുത്തരുടെയും പ്രസംഗപാടവം, തൊഴില്‍മേഖല, വിദ്യാഭ്യാസ യോഗ്യത, ജനങ്ങളുമായുള്ള ഇടപെടല്‍ തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പാര്‍ട്ടി പദവികളിലേക്ക് നിയോഗിക്കുമ്പോള്‍ വിലയിരുത്താറുണ്ട്. ഇത്തരത്തില്‍ കഴിവും ജനസ്വാധീനവും വളര്‍ത്തിയെടുക്കുന്നതിനുള്ള വ്യക്തിത്വ ‘ വികസന പരിപാടികള്‍, പ്രസംഗപാടവത്തിനായുള്ള ക്ലാസുകള്‍, ഓരോരുത്തര്‍ക്കും യോജിച്ച പാര്‍ട്ടികള്‍ കണ്ടെത്തി നിര്‍ദേശിക്കല്‍, ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കാനുള്ള പ്രത്യേക പരിശീലനം തുടങ്ങിയ ഒരുഡസനിലധികം വേറിട്ട ആശയങ്ങളാണ് പൊളിറ്റിക്കല്‍ റിക്യൂട്ട്മെന്റ് ഇന്നവേറ്റീവ് നവാഗത രാഷ്ട്രീയ പ്രവര്‍ത്തകരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി പരിശീലിപ്പിക്കുക എന്ന് അജിരാജകുമാര്‍ പറഞ്ഞു.
1990 കളുടെ തുടക്കത്തില്‍ പത്തിലധികം പാര്‍ട്ടികള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് ചെറുതും വലുതുമായ 30 ലധികം രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭാവം വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് ജനസ്വാധീനം നഷ്ടപ്പെടുന്നതിലേക്ക് വരെ കാരണമായിട്ടുണ്ട്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ മുതലാക്കി കൂടുതല്‍ യുവാക്കളെയും വനിതകളെയും രാഷ്ട്രീയത്തിലേക്ക് റിക്രൂട്ട് ചെയ്യാനാണ് പൊളിറ്റിക്കല്‍ റിക്യൂട്ട്മെന്റ് ഇന്നവേറ്റീവ് മുഖ്യമായി ശ്രദ്ധകേന്ദീകരിക്കുക. യുവതലമുറയെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അജിരാജകുമാര്‍ പറഞ്ഞു.
ശബ്ദഭൂമി ദിനപത്രം, ഓണ്‍ലൈണ്‍, യൂടൂബ് ചാനല്‍ എന്നിവയുടെ മേധാവി കൂടിയായ അജിയുടെ പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തല്ക്കാലം കേരളമായിരിക്കുമെങ്കിലും ഭാവിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പൊളിറ്റിക്കല്‍ റിക്യൂട്ട്മെന്റ് ഇന്നവേറ്റീവ് ശൃഖല വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.


