സക്കര്‍ബര്‍ഗിനെ ചെയര്മാന് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് നിക്ഷേപകര്‍
ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കമ്പനിയുടെ ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. യുഎസ് ഇലക്ഷനിലെ റഷ്യന്‍ ഇടപെടല്‍, കാംബ്രിഡ്ജ് അനലിറ്റിക്ക തുടങ്ങിയ വിവാദങ്ങളില്‍ പ്രതിച്ഛായ നഷ്ടമായ ഫേസ്ബുക്ക്, കമ്പനിയുടെ യശസ്സ് മെച്ചപ്പെടുത്താന്‍ പിആര്‍ കമ്പനിയെ ആശ്രയിച്ചതാണ് പുതിയ വിവാദത്തിന് ഇട നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ 8.5 മില്ല്യണ്‍ പൗണ്ടിന്റെ ഓഹരിയുള്ള ട്രില്ല്യം അസറ്റ് മാനേജ്മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ജൊനാസ് ക്രോണ്‍ പറഞ്ഞു. നിലവില്‍ ഫേസ്ബുക്കിന്റെ ചെയര്മാന് സ്ഥാനവും സിഇഒ സ്ഥാനവും വഹിക്കുന്നത് സക്കര്‍ബര്‍ഗാണ്.
ഇതു രണ്ടും വേര്‍തിരിക്കണമെന്നും ചെയര്മാന് സ്ഥാനത്ത് മറ്റൊരാളെ നിയമിക്കണമെന്നുമാണ് പല നിക്ഷേപകരും ആവശ്യപ്പെടുന്നത്


