തന്റെ ടിക് ടോക്ക് വിഡിയോകളെ കളിയാക്കിയും പരിഹസിച്ചും പലരും രംഗത്തിയതോടെ അപേക്ഷയുമായി യുവാവ് ഫേസ്ബുക്കില്‍. ടിക്ടോക് വിഡിയോകളിലൂടെ പ്രശസ്തനാണു ജിനു കെ.ജോസ്. ഇദ്ദേഹത്തിന്റെ വിഡിയോകള്‍ക്കു നിരവധി ആരാധകരുമുണ്ട്. എന്നാല്‍ അവസാനമായി അപേക്ഷയുമായാണു ജിനു ആരാധകര്‍ക്കു മുന്നിലെത്തിയത്.
ഈ മച്ചാനെ കളിയാക്കീത് ആരാണെങ്കിലും അവർക്കുള്ള തിരിച്ചടി ആവട്ടെ നമ്മുടെ ഓരോ ഷെയറും. ഈ മച്ചാൻ ഉറപ്പായും സിനിമയിൽ എത്തും
Posted by Variety Media on Sunday, December 30, 2018
ടിക് ടോക് വിഡിയോകളെ കളിയാക്കിയും പരിഹസിച്ചു പലരും രംഗത്തെത്തിയതോടെയാണു ജിനു കണ്ണുനീരണിഞ്ഞത് ”കളിയാക്കുന്നവരോട് ഒറ്റക്കാര്യം. സിനിമയിലേക്കുള്ള അവസാന പിടിവള്ളിയാണ്. ദയവായി കളിയാക്കരുത്, ഞാന്‍ നിങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ? ദൈവത്തെയോര്‍ത്ത് കളിയാക്കരുത്”- കൈകൂപ്പി ജിനു പറഞ്ഞു. സുന്ദരകില്ലാടിയിലെ കിണര്‍ കുഴിക്കുന്ന രംഗങ്ങള്‍ക്ക് ജിനു ചെയ്ത ടിക് ടോക് ശ്രദ്ധ നേടിയിരുന്നു.
ഈ വിഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധിപ്പേര്‍ ജിനുവിനെ ആശ്വസിപ്പിച്ചു കമന്റുകള്‍ ചെയ്തു. അസൂയക്കാരാണ് കളിയാക്കുന്നതെന്നും ജിനു അതൊന്നും കാര്യമാക്കണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.


