എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഹസ്കി നായയുടെ ഡാൻസ് ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൻ വൈറലായത്. മിൽമ ഉൾപ്പെടെ പല ബ്രാൻഡുകളും ഈ ട്രെൻഡിനെ ഏറ്റെടുത്തിരിക്കുകയാണ്.
ഈ ട്രെന്‍ഡിലൂടെ പഴയ നോര്‍ത്ത് ഇന്ത്യന്‍ ടിക്ക് ടോക്ക് വീഡിയോകളെ നിരവധി ഇൻസ്റ്റാഗ്രാം പേജുകൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.
ഹസ്കി എന്നത് വടക്കൻ സൈബീരിയയിൽ നിന്നുള്ള ഒരുതരം ഇടത്തരം വലുപ്പമുള്ള നായയാണ്, പ്രധാനമായും സ്ലെഡ് വലിക്കുന്നതിനും മറ്റുമാണ് ഇവയെ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ചെന്നായയുടെ രൂപവും ശക്തമായ ശരീരവും ഉണ്ട്, കൂടാതെ തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുമുണ്ട്. നീലയോ തവിട്ടുനിറമോ അല്ലെങ്കിൽ ഇവ രണ്ടിൻ്റെയും മിശ്രിതമോ ആയ കണ്ണുകൾ ഹസ്കിയുടെ പ്രത്യേകതയാണ്.


