പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍. ഇമോജികളിലാണ് ഫേസ്ബുക്കിന്റെ പുതിയ പരീക്ഷണം. ഇമോജികള്‍ അയക്കുമ്പോള്‍ അതിനനുസരിച്ചുള്ള ശബ്ദം കേള്‍ക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറില്‍ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേള്‍ക്കുന്ന ഈ ഇമോജികളുടെ പേര്. ഫേസ്ബുക്ക് സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്.
സൗണ്ട്മോജി ഉപയോഗിക്കാന്‍ ചാറ്റ് ബോക്സിലെ ഇമോജികള്‍ എടുത്ത് വലതു വശത്തെ സ്പീക്കറില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ഇമോജികളെല്ലാം സൗണ്ട്മോജികളാണ്.


