മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ട്വിറ്ററില്‍ പങ്കുവെച്ച ആനയുടെ ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച ചിത്രത്തിലെ ആനക്കുട്ടി വെള്ള പാന്റും കറുത്ത ബെല്‍റ്റും പര്‍പ്പിള്‍ ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. പാപ്പനൊപ്പം ഗമയില്‍ ആന നടന്നു നീങ്ങുന്നത് ഫോട്ടോയില്‍ കാണാം. എലി-പന്റ് (Ele-pant) എന്നാണ് മഹീന്ദ്ര നല്കിയ അടിക്കുറുപ്പ്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
മിനിറ്റുകള്‍ക്കുള്ളില്‍ മൂവായിരം ലൈക്കാണ് ആനക്കുട്ടന് വാരിക്കൂട്ടിയത്. രസകരമായ നിരവധി കമന്റുകള്‍ ആനന്ദ് മഹീന്ദ്രയുടെ കമന്റ്ബോക്സില്‍ കുന്നുകൂടി. ആനയ്ക്ക് പാന്റും പാപ്പാന് കൈലിയും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കമന്റുകളിലൊന്ന്. പുതിയ കുപ്പായം ആനയ്ക്ക് പാകമാണോ? തുടങ്ങിയ നിരവധി കൗതുകകരമായ കമന്റുകളും ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിലുള്ളവര്‍ ചോദിക്കുന്നു. എന്തായാലും ആനച്ചന്തം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Incredible India. Ele-Pant… pic.twitter.com/YMIQoeD97r
— anand mahindra (@anandmahindra) March 3, 2021