സന്നിധാനത്തെ രാഷ്ട്രീയ വേദിയാക്കാനൊ കുട്ടികളെ കാണിച്ച് സന്നിധാനത്ത് തമ്പടിക്കാനോ അനുവദിക്കില്ലന്ന് എസ്.പി യതീഷ് ചന്ദ്ര. ശബരിമലയില്‍ പാര്ട്ടികാര്ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്ക്കും തൊഴേണ്ടേ എന്നും എസ്.പി ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലായി യതീഷ് ചന്ദ്ര ഐപിഎസിന്റെ ചോദ്യം.
നേതാക്കള്‍ അടക്കം ആരും തൊഴുത് മടങ്ങുന്നതില്‍ യാതൊരു പ്രശ്നവുമില്ല. രാഷ്ട്രീയ നേതാക്കള്‍ സന്നിധാനത്തെത്തി സഘര്‍ഷാവസ്ഥ സൃഷ്ടിച്ച് മറ്റ് ഭക്തന്മാര്ക്ക് യാത്രാ തടസ്സം സൃഷ്ടിക്കരുത്. രാഷ്ട്രീയക്കാര്‍ പമ്പയില്‍ തമ്പടിക്കുന്നത് മറ്റ് ഭക്തമാര്‍ക്ക് ബുദ്ധിമുണ്ടാക്കുന്നുണ്ട് എന്നും യതീഷ് ചന്ദ്ര പറഞ്ഞു.
ഇന്നലെ രാത്രി സന്നിധാനത്തുണ്ടായ പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ നേതാക്കളെ സന്നിധാനത്ത് ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ല. ഒരു മണിക്ക് നട അടക്കുന്നതിന് മുന്‍മ്പ് ഭക്തന്മാര് തൊഴുതിറങ്ങണം. ആയിരക്കണക്കിന് ഭക്തന്മാര് ദിവസേന ശബരിമലയില്‍ പോകുന്നുണ്ട്. ചിലരെ മാത്രം ഞങ്ങള്‍ പരിശോധിക്കുന്നത് എന്തിനാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകില്ലേ. അദ്ദേഹം ചോദിച്ചു.
തേങ്ങ കൊണ്ട് തലക്കടിക്കുക പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന അക്രമകാരികളെ അറസ്റ്റ് ചെയ്യുന്നത് ഭക്തന്മാരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആണ്. സുഖമമായി ദര്‍ശനം നടത്താ എന്നത് മാത്രമാണ് പൊലീസിന്റെ ലക്ഷ്യം. അങ്ങനെ ഉള്ള പൊലീസുകാര്‍ക്കെതിരെ സമുഹ മാധ്യമങ്ങളിലുടെ ചിലര്‍ വളരെ മോശമായ രീതിയില്‍ അവരവരുടെ നിലവാരത്തിനനുസരിച്ച് പലതും പ്രചരിപ്പിക്കുണ്ട്.
25 മിനുറ്റ് ബസ് യാത്രയ്ക്കും ഒന്നര മണിക്കൂര്‍ മല കയറാനുമെടുത്താല്‍ ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും ഒരുപാട് സമയം ബാക്കിയുണ്ട്. അത് ചെയ്യണമെന്നും സന്നിധാനത്തേക്ക് പോകുന്ന എല്ലാരും അവിടെ തമ്പടിക്കരുത് എന്നും മാത്രമാണ് പൊലീസ് പറയുന്നത്.


