ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നിര്‍ബന്ധമാക്കിയത്. രണ്ട് ഡോസ് വാക്സിന് എടുത്തവരും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് അധികൃതർ അറിയിച്ചു.
കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്പോസ്റ്റിലും മറ്റ് ഉള്‍നാടന്‍ റോഡുകളിലും പരിശോധന കര്‍ശനമാക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.


