പെരുമ്പാവൂര്‍: കല്ലില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 3.52 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ അറിയിച്ചു. കിഫ്ബിയുടെ അംഗീകാരത്തിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു.
14206 ചുറ്റളവില്‍ രണ്ട് ബില്‍ഡിംഗുകളാണ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മികവുറ്റതാക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ കെട്ടിടത്തില്‍ 3 നിലകളിലായി 9 ക്ലാസ്സ് മുറികളും ശുചിമുറികളും അടക്കം 7106 ചതുരശ്രയടി ചുറ്റലവിലാണ് നിര്‍മ്മിക്കുക.
രണ്ടാമത്തെ കെട്ടിടത്തില്‍ 6 ക്ലാസ്സ് മുറികള്‍ സജ്ജീകരിക്കും. ഇതോടൊപ്പം ലൈബ്രറിയും ലാബും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 3 നിലകളിലായി 7100 സ്ക്വയര്‍ ഫീറ്റിലാണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. ക്ലാസ്സ് മുറികള്‍ സ്മാര്‍ട്ട് ആക്കുകയും ലൈബ്രറിയും ലാബുകളും ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുകയും ചെയ്യും.
അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കല്ലില്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1912 ലാണ് സ്ഥാപിതമായത്. 106 വര്‍ഷങ്ങള്‍ പിന്നിട്ട ഈ സ്കൂളില്‍ ഒന്നാം മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വരെ 930 കുട്ടികള്‍ പഠിക്കുന്നുണ്ട്. കിറ്റ്കോ ആണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.