തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി.
മന്ത്രിമാര്‍ ഉള്‍പ്പെടെ വാറണ്ടുള്ളവര്‍ സ്വതന്ത്രമായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസവും ഓരോ കേസുകള്‍ ചുമത്തുന്നതെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ഇന്ന് ജാമ്യം ലഭിച്ചു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി സൂരജിന്റെ ജാമ്യാപേക്ഷയും തള്ളി.

