ആലുവ:തെക്കൻ കേരളത്തിലെ ഫുട്ബോൾ പ്രണയത്തിന് പെരു കെട്ട വെളിയത്തു നാട്ടിൽ ഫുട്ബോൾ മാമ്മാങ്കം. വെളിയത്തുനാട് പ്രീമിയർ ലീഗിന് ഏപ്രിൽ 20ന് തുടക്കമാകും.വിപിഎൽ ലോഗോ പ്രകാശനവും തീയതി പ്രക്യാപനവും, വെളിയത്തുനാട് യൂണിവേഴ്സൽ ഗ്രൗഡിൽ നടന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും,വി.പി.എൽ കോർഡിനേറ്ററുമായ കെ.എച്ച് ഷഹബാസിൽ നിന്നും ഏറ്റുവാങ്ങി യൂണിവേയസൽ ക്ലബ് പ്രസിഡന്റ് നജീബ് എം.എയും,ജനറൽ സെക്രട്ടറി അഡ്വ സിയാദും ചേർന്ന് നിർവ്വഹിച്ചു, ചടങ്ങിൽ അൻസാർ കടുപ്പാടം,റഷീദ് മുഹമ്മദ്, ഫുട്ബോൾ, ISL റഫറീ സുനിൽ ആലുവ റഫറിമാരായ സജീവൻ യു.സി,അർഷദ് ആലുവ,എന്നിവർ പങ്കെടുത്തു.
ആലുവ വെളിയത്തുനാട് പ്രദേശത്തെ പ്രധാന ക്ലബുകളായ,ബുള്ളറ്റ് സെവൻസ് മില്ലുപടി, യൂണിവേയ്സൽ വെളിയത്തുനാട്,യു.എഫ്.എ യു.സി കോളെജ്,ടൈഗർ ഫീൽഡ് കുടുപ്പാടം, മാസ് പാറാന,ചന്ദ്രശേഖർ എഫ്.സി എന്നീ കമ്പുകളിൽ നിന്നും തെരഞ്ഞെടുത്ത നൂറ്റിയമ്പതോളം വരുന്ന കളിക്കാരെ ഒരു കുട കീഴിൽ അണിനിരത്തിയാണ് ഇന്ത്യൻ സൂപ്പർ ലീഗ് മാത്രകയിൽ ലേലവും, പോയിന്റ് അടിസ്ഥാനത്തിലുള്ള കാൽപന്ത് കളികളും ഉൾപ്പെടുത്തി ഒരു മാസകാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കം നടക്കുക.
ഏപ്രിൽ 14 ന് വൈകീട്ട് യു സി കോളേജിൽ വെച്ച് ലേലം നടക്കും.20 ന് വൈകീട്ട് 7.00 മണിക്ക് എം.എൽ.എ വീ.കെ ഇബ്രാഹിം കുഞ്ഞ് മത്സരങ്ങളുടെ ഉത്ഘാടനം നിർവ്വഹിക്കും.എസ്.എൽ.കമൻഡറേറ്റർ ഷൈജു ദാമോധരൻ മുഖ്യ അതിഥി ആയിരിക്കും.കരുമാല്ലുർ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി.ഷിജു അദ്ധ്യക്ഷത വഹിക്കും


