കൊച്ചി: സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ലന്നും മരണത്തില്‍ ദുരൂഹതയുണ്ടെും ഭാര്യ സീന ഭാസ്കര്‍. ബ്രിട്ടോയുടെ മരണ ശേഷം ആശുപത്രി അധികൃതര്‍ നല്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെന്ന് സീന പറഞ്ഞു. ബ്രിട്ടോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പലരും പല രീതിയിലാണ് വിശദീകരിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അസുഖം വന്നപ്പോള്‍ ഓക്സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് ചോദിച്ചെങ്കിലും സാധാരണ ആംബുലന്‍സിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സീന പറഞ്ഞു.

എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറയുന്നു. ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിനെ സമീപിക്കും. അടുത്ത ദിവസം മന്ത്രി തോമസ് ഐസക്കിനെ കണ്ട് സംശയങ്ങളെല്ലാം വിശദീകരിക്കുമെന്നും സീന പറഞ്ഞു.


