കൊച്ചി: രഹന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയില്‍. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന പേരില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം തേടി രഹനഫാത്തിമ കോടതിയ്ലെത്തിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടി ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തിയ പത്തനംതിട്ട പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്ന് രഹന ഫാത്തിമ ഹരജിയില്‍ പറയുന്നു.
ലോകം കീഴടക്കാന്‍ ഷിനാജ് ഓസ്ട്രേലിയന്‍ സൈക്കിള്‍ മാരത്തണ്ണിലേക്ക്

