കൊച്ചി: നഗരത്തില്‍ 200 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് എക്സൈസ് പിടികൂടി. 32 കിലോ തൂക്കമുള്ള എം.ഡി.എം.എ(മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) എന്ന ലഹരി പദാര്‍ഥമാണു പിടികൂടിയത്.
നഗരത്തിലെ പാഴ്സല്‍ സര്‍വിസ് വഴി എട്ട് വലിയ പെട്ടികളിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.



