ഐസ്വാള്‍: കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗുവാഹാട്ടി ചീഫ് ജസ്റ്റിസ് അജിത് സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ലഫ്.ജനറല്‍ (റിട്ട)നിര്‍ഭയ ശര്‍മ്മ വിരമിക്കുന്ന ഒഴിവിലാണ് കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി നിയമിതനായത്.വക്കം പുരുഷോത്തമനായിരുന്നു ഇവിടുത്തെ ആദ്യ മലയാളി ഗവര്‍ണ്ണര്‍.ഇരുപത്തിമൂന്നാമത്തെ ഗവര്‍ണ്ണറാണ് കുമ്മനം രാജശേഖരന്
മുണ്ടും ഷര്‍ട്ടുമിട്ട് തനി മലയാള തനിമയിലായിരുന്നു കുമ്മനം രാജശേഖരന് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്.


