ശബരിമല: സന്നിധാനത്ത് തുടര്‍ന്ന് വന്ന കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ശബരിമല വലിയ നടപ്പന്തലില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവെക്കാന്‍ അനുമതി നല്‍കിയുള്ള അറിയിപ്പ് രാത്രിയോടെ പുറത്തു വന്നു.
കൂട്ടം കൂടിയോ ഒറ്റയ്ക്കോ സന്നിധാനത്ത് നടക്കുന്നിനോ ശരണം വിളിക്കുന്നതിനോ വിലക്കില്ലെന്നും കളക്ടര്‍ക്ക് വേണ്ടി ഭക്തരെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ അറിയിക്കുന്നത്. എന്നാല്‍ വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവെക്കാനുള്ള കാര്യത്തില്‍ മാത്രമാണ് ഇളവെന്നും വാവര് നടയിലടക്കം മറ്റ് നിയന്ത്രണങ്ങള്‍ തുടരുമെന്നും പോലീസ് അറിയിച്ചു.